തേവലക്കര ഈസ്റ്റ് : ഓണാഘോഷത്തിന് ആവേശം പകര്‍ന്ന് ജിഎല്‍പിഎസ് തേവലക്കര ഈസ്റ്റില്‍ കരടികളി അരങ്ങേറി. അരിനല്ലൂര്‍ കരടികളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ വര്‍ഗീസ് തരകന് ഉദ്ഘാടനം ചെയ്തു.
ഓണക്കാലത്തെ നാടന്‍ കലാരൂപങ്ങളുടെ താളവും തുടിയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കരടികളി സംഘടിപ്പിച്ചത്.
പിടിഎ പ്രസിഡന്റ് സരോജാക്ഷന്‍, പ്രധാന അധ്യാപിക റഫീന, കാട്ടുവിള ഗോപാലകൃഷ്ണപിള്ള, അരുൺകുമാര്‍, ശശികല, രാജ്ലാല് തോട്ടുവാല്‍, ജ്യോതിഷ് കണ്ണന്, കീര്‍ത്തന, ഷിബി എന്നിവര്‍ നേതൃത്വം നല്കി.